കേരളം

ശബരിമല: മുഖ്യമന്ത്രിയുടെ യോഗത്തിന് എന്‍എസ്എസ് ഇല്ല, പങ്കെടുക്കില്ലെന്ന് സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് അറിയിച്ചത്. അതേസമയം യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം കോര്‍കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപളളി നടേശന്‍ അറിയിച്ചു. കോര്‍കമ്മിറ്റി യോഗം അല്‍പ്പസമയത്തിനകം ചേരും. 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന് വൈകീട്ട് നാലുമണിക്കാണ്. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്തുണ ഉറപ്പാക്കാനായി മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.

യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്