കേരളം

തന്ത്രിമാരുടെ ചൈതന്യം നോക്കാന്‍ മന്ത്രിയെ ഏല്‍പ്പിച്ചത് അറിഞ്ഞില്ല : തന്ത്രിസമാജം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തന്ത്രിമാരുടെയും മറ്റും ചൈതന്യം നിര്‍ണയിക്കാനുള്ള ചുമതല മന്ത്രി ജി സുധാകരനെ ഏല്‍പ്പിച്ചതായി അറിയില്ലെന്ന് അഖില കേരള തന്ത്രിസമാജം. ശബരിമല തന്ത്രിമാര്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു. 

തന്റെ പദവിക്ക് ചേരാത്ത വിധം നിരന്തരം തന്ത്രിമാര്‍ക്കെതിരെ പ്രതികരിക്കുന്ന മന്ത്രി ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെയും ക്ഷേത്ര സംസ്‌കാരത്തെയും ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തന്ത്രിമാരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും തന്ത്രിസമാജം മുന്നിട്ടിറങ്ങുമെന്ന് സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ