കേരളം

ശബരിമല :  സിനിമാതാരങ്ങളുടെ പരസ്യമില്ല ; തീരുമാനം പിൻവലിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയിലേക്ക് തീർത്ഥാടകരെ ആകർഷിക്കാൻ സിനിമ താരങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ്‌ പിൻവലിച്ചു. തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി. ഇതര സംസ്ഥാനങ്ങളിലെ താരങ്ങളെ വെച്ച് പരസ്യം ഒരുക്കാനായിരുന്നു ആലോചിച്ചിരുന്നത്. 

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് കേരളത്തിൽ  നിന്നുള്ള തീർത്ഥാടകർ മാത്രമല്ല, ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ കുറവാണ് ഉണ്ടായത്. ഇത് നടവരവിലും കാര്യമായ കുറവുണ്ടാക്കി. ഈ സാഹചര്യത്തിലാണ് സിനിമ താരങ്ങളെ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം ചെയ്യാൻ തീരുമാനിച്ചത്. 

എന്നാൽ ഇതിനെതിരെ വിമർശനം ഉയർന്നതോടെ ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കുകയായിരുന്നു.  ഇതിന് പകരം പത്രങ്ങളിൽ പരസ്യം നൽകും. ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട രീതിയിൽ ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നും ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?