കേരളം

വീടിനുള്ളിലെ സ്‌ഫോടനം; തീ പിടിച്ചത് ഇന്‍വെര്‍ട്ടറില്‍ നിന്ന് ? ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

വടക്കാഞ്ചേരി : തൃശ്ശൂരിലെ മലാക്കയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനം ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് സൂചന. രാത്രി പത്തരയോടെയാണ് മലാക്ക സ്വദേശി ഡാന്റേഴ്‌സണിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചത്.

 അപകടത്തില്‍ ഡാന്റേഴ്‌സണിന്റെ രണ്ട് മക്കള്‍ മരിക്കുകയും മൂത്ത മകള്‍ക്കും ഭാര്യയ്ക്കും ഡാന്റഴേസണും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് ഡാന്റേഴ്‌സണ്‍ മുറ്റത്ത് നിന്ന് കാര്‍ കഴുകുകയായിരുന്നുവെന്നും ബിന്ദു അടുക്കളയിലും മൂത്ത മകള്‍ ഹാളിലിരുന്ന് ടിവി കാണുകയുമായിരുന്നുവെന്നാണ്  പൊലീസ് പറയുന്നത്. 

 കിടപ്പുമുറിയില്‍ നിന്നും തീപടരുന്നത് കണ്ട് ഓടി അകത്ത് കയറിയ ഡാന്റേഴ്‌സണിന് മൂത്ത മകളെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.ഭാര്യ ബിന്ദു അടുക്കള വാതിലിലൂടെ പുറത്ത് കടന്നിരുന്നു. ഇവരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

രാത്രി ഫയര്‍ഫോഴ്‌സെത്തിയപ്പോഴേക്കും വീട് പൂര്‍മായും തീപിടിത്തത്തില്‍ നശിച്ചിരുന്നു. കുറ്റുമുക്ക് സാന്ദീപനി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച ഡാന്‍ഫിലീസും നിയയും. ഡാന്റേഴ്‌സണ്‍ ബിസിനസുകാരനാണ്. 

അതേസമയം അപകടത്തിന് 10 മിനിറ്റ് മുന്‍പ് മാത്രമാണ് താന്‍ ഈ വീട്ടില്‍ നിന്നും പോയതെന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്നും അയല്‍വാസിയായ വര്‍ഗ്ഗീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം