കേരളം

മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

വടക്കാഞ്ചേരി: മുന്‍ സഹകരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിഎന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം അമൃത ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.  

യുഡിഎഫ് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. 2011ല്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. കെപിസിസി ട്രഷറര്‍, തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. ഏറെനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നാളെ തൃശൂരില്‍ വെച്ച് നടത്തും.

1936 നവംബര്‍ 18നാണ് സിഎന്‍ ബാലകൃഷ്ണന്‍ ജനിച്ചത്. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും മകനാണ്. ഭാര്യ തങ്കമണി അധ്യാപികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!