കേരളം

പ​ശു​വി​നെ പോ​സ്റ്റു​മോ​ർ​ട്ടം ചെയ്യാൻ  2000 രൂ​പ കൈ​ക്കൂ​ലി ആവശ്യപ്പെട്ടു; ഡോ​ക്ടർ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

മ​ല​പ്പു​റം: പ​ശു​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കൈ​ക്കൂ​ലി ആവശ്യപ്പെട്ട മൃ​ഗഡോ​ക്ടർ അറസ്റ്റിലായി. 44കാരനായ അ​ബ്ദു​ൾ നാ​സറാണ് അറസ്റ്റിലായത്. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി പ്ര​വീ​ണി​ന്‍റെ പ​ശു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ പ​ശു​വി​നെ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​നാ​ണ് ഡോ​ക്ട​ർ 2000 രൂ​പ കൈ​ക്കൂ​ലി ആവശ്യപ്പെട്ടത്. മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ്റും​മു​റി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ടറാണ് അ​ബ്ദു​ൾ നാ​സർ

ഒ​രു മാ​സം മുൻപ് രോ​ഗം ​ബാ​ധി​ച്ചു ച​ത്ത​ പശുവിന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടേ​ണ്ട​തി​നാ​ലാണ് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​ൻ ഡോ​ക്ട​റെ വി​ളി​ച്ചത്. എന്നാൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ല​ഭി​ക്കു​മ്പോൾ 2000 രൂ​പ തനിക്ക് ​നൽ​ക​ണ​മെ​ന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ഇൻഷുറൻസ് തുകയായ 50,000 രൂ​പ അനുവദിച്ചു കിട്ടിയത് അറിഞ്ഞതോടെ 2000രൂപ ആവശ്യപ്പെടുകയായിരുന്നു ഡോക്ടർ. 

പ്രവീൺ വിവരം വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥരെ അറിയിച്ചു. ഇതോടെ ഡോക്ടറെ പിടികൂടാനുള്ള വലവിരിക്കുകയായിരുന്നു ഉദ്യോ​ഗസ്ഥർ. പണം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ഡോക്ടറെ പ​ശു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ വിളിച്ചുവരുത്തിയ ശേഷം പിടികൂടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി