കേരളം

മയക്കുമരുന്ന് കൈമാറിയത് കൊച്ചിയിലെ മുന്തിയ ബേക്കറികള്‍ കേന്ദ്രീകരിച്ച്, സംശയം തോന്നില്ല എന്ന ആനുകൂല്യം മറയാക്കി; സിനിമ നടിയുടെ ലഹരിമരുന്ന് വില്‍പ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നഗരം കേന്ദ്രീകരിച്ച് നടിയുടെ നേതൃത്വത്തില്‍ നടന്ന ലഹരിമരുന്നുവില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ മുന്തിയ ബേക്കറികള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാടുകള്‍ നടന്നത് എന്ന വിവരമാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സംശയം തോന്നാതിരിക്കാന്‍ ഇടപാടുകാരെ ബേക്കറികളില്‍ എത്തിച്ചാണ് ലഹരിവസ്തുക്കള്‍ കൈമാറിയത്. ലഹരിവാങ്ങാന്‍ ബംഗലൂരുവില്‍ പോകും മുന്‍പ് ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയാണ് ഏജന്റുമാര്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകാരുടെ നിര്‍ണായക ശബ്ദസന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം വില കൂടിയ മയക്കുമരുന്നുമായി സിനിമ സീരിയല്‍ നടിയും ഡ്രൈവറും പൊലീസ് പിടിയിലായതോടെയാണ് ലഹരി കടത്തിന്റെ ചുരുളഴിഞ്ഞത്. തിരുവനന്തപുരം തുമ്പയില്‍ പുതുവല്‍പുരയിടം വീട്ടില്‍ അശ്വതി ബാബു (22), ഇവരുടെ െ്രെഡവറായ
കോട്ടയം ചിങ്ങവനം പറയംതറ വീട്ടില്‍ ബിനോ എബ്രഹാം (38) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ബംഗലൂരുവില്‍ നിന്ന് കാറിലെത്തിച്ച മയക്കുമരുന്ന് ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് വിറ്റഴിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച ഉച്ചയോടെ കാക്കനാട് പാലച്ചുവടിലെ സ്വകാര്യ ഫഌറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ച് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൈമാറുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം എം.ഡി.എം.എ. (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യെയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഗ്രാമിന് രണ്ടായിരം രൂപ നിരക്കില്‍ ആയിരുന്നു അശ്വതി മയക്കുമരുന്ന് വിറ്റിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ 200 കോടി രൂപയുടെ ഇതേ നിരോധിത മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്