കേരളം

വിജിയെ അവഹേളിച്ചിട്ടില്ല ; നടപടിക്രമങ്ങള്‍ സൂചിപ്പിക്കുകയായിരുന്നു ; കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യ വിജിയുടെ ആക്ഷേപത്തില്‍ വിശദീകരണവുമായി മന്ത്രി എം എം മണി രംഗത്ത്. വിജിയെ വേദനിപ്പിട്ടില്ല. മുഖ്യമന്ത്രിയെ കാണാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. ആരെയും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ല. നടപടിക്രമങ്ങളെപ്പറ്റി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. 

വിജിയെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യാഗ്രഹം ഇരിക്കുന്നതെന്ന് ചോദിച്ചു. വിജി പാവം സ്ത്രീയാണ്. അവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി എം എം മണി പറഞ്ഞു.  

നേരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ മന്ത്രി മണി അവഹേളിച്ചതായി വിജി വെളിപ്പെടുത്തിയിരുന്നു. ഒരുമാസം കൊണ്ട് ജോലി തരാന്‍ ആരും എടുത്തുവെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കില്‍ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണമെന്ന് മന്ത്രി മണി ആവശ്യപ്പെട്ടു. 

കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി, മന്ത്രി മണിയെ വിളിച്ച് സമരത്തിന്റെ കാര്യം അറിയിച്ചപ്പോഴാണ് മണി ഇത്തരത്തില്‍ പ്രതികരിച്ചത്. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നും മണി പറഞ്ഞു. എന്തിനാണ് സമരം നടത്തുന്നത് ?,  ആരാണ് നിങ്ങള്‍ക്ക് പിന്നിലെന്നും മണി ചോദിച്ചു. 

കുടുംബത്തിന് ജോലി അടക്കമുള്ള സഹായങ്ങള്‍ മൂന്നുമന്ത്രിമാര്‍ വീട്ടിലെത്തി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു സാഹയവും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് വിജി മന്ത്രിയോട് പറഞ്ഞു. അപ്പോള്‍ സമരം നടത്താതെ, മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ പോയി വീണ്ടും കാണണമെന്ന് മണി നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?