കേരളം

മനിതി സംഘത്തെ തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം; പ്രതിഷേധക്കാരെ നീക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള യുവതികളടങ്ങിയ മനിതി സംഘത്തിന്റെ വാഹനം തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം. കട്ടപ്പന പാറക്കടവിലാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. എന്നാൽ പൊലീസ് വാഹനത്തിന് മുന്നിൽ കയറി പ്രതിഷേധിച്ചവരെ നീക്കി സംഘവുമായി പൊലീസ് യാത്ര തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. 

മനിതി അം​ഗങ്ങൾ കുമളി കമ്പംമെട്ട് വഴിയാണ് കേരളത്തിലെത്തിയത്. പൊലീസിന്റെ അകമ്പടിയോടെ ഇവർ കോട്ടയത്തേക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യുവതികൾ എത്തുമെന്ന് അറിഞ്ഞതോടെ കുമളി ചെക്ക് പോസ്റ്റിന് സമീപം മറ്റിടങ്ങളിലും ബിജെപി പ്രവർത്തകർ സംഘടിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.  

തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന മനിതി സംഘത്തിലുള്ളത് പന്ത്രണ്ട് പേരാണ്. ചെന്നൈയില്‍ നിന്ന് 12 പേരും മധുരയില്‍ നിന്ന് രണ്ട് പേരും മധ്യപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും അഞ്ചു പേര്‍ വീതവും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'