കേരളം

കണ്ണൂര്‍ വിമാനത്താവളത്തില്‍ എസ്‌കലേറ്റര്‍ അപകടം; 10 പേര്‍ക്ക് പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് പത്ത് പേര്‍ക്ക് പരിക്ക്. ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. വിമാനത്താവളം സന്ദര്‍ശിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍പ്പെട്ടവര്‍ക്ക് എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും, നാല് പേരെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വിമാനത്താവളത്തിലെ അറൈവല്‍ ഫ്‌ളോറില്‍ നിന്നും ഡിപ്പാര്‍ച്ചര്‍ ഭാഗത്തേക്കുള്ള എസ്‌കലേറ്ററില്‍ കയറിയവരാണ് അപകടത്തില്‍പ്പെട്ടത്. 

എസ്‌കലേറ്ററിന്റെ തകരാറാണോ അപകടത്തിലേക്ക് എത്തിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ എസ്‌കലേറ്ററില്‍ കയറി പരിചയം ഇല്ലാത്തവര്‍ എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ വിമാനത്താവളം അധികൃതര്‍ ആലോചിക്കുന്നുണ്ട്. എസ്‌കലേറ്ററില്‍ സെക്യുരിറ്റിയുടെ സേവനം കൊണ്ടുവരുവാനും ആലോചനയുണ്ട്. അപകടത്തെ തുടര്‍ന്ന് എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം വിമാനത്താവളത്തില്‍ രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരുന്നു. വിമാനത്താവളത്തിലെ യാത്രക്കാരും ജീവനക്കാരും ലിഫ്റ്റും, കോണിപ്പടിയുമാണ് ഈ ദിവസങ്ങളില്‍ ഉപയോഗിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്