കേരളം

ബജറ്റില്‍ സ്ത്രീ കൃതികള്‍ മാത്രം ഉള്‍പ്പെടുത്തിയത് വീട്ടമ്മയില്ലാത്ത വീട്ടിലിരുന്നു തയ്യാറാക്കിയതിനാല്‍; ഐസക്കിനേയും കവയത്രികളെയും അപമാനിച്ച് എംഎം ഹസന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനേയും കവയത്രികളേയും അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.  ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍ മാത്രം ഐസക് ഉള്‍പ്പെടുത്തിയതെന്ന് മനസിലാകുന്നില്ല. വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം. സാറാ ജോസഫ്, കെ ആര്‍ മീര, വത്സല, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ പഴയതും പുതിയതുമായ എഴുത്തുകാരികളുടെ വരികള്‍ മാത്രമാണ് ബജറ്റില്‍ ഉപയോഗിച്ചത് എന്നും ഹസന്‍ പറഞ്ഞു. 

കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഹസന്റെ അധിക്ഷേപം നിറഞ്ഞ പരാമര്‍ശമുണ്ടായത്.

സാഹിത്യം കലര്‍ന്ന ഐസക്കിന്റെ ബജറ്റ് പ്രസംഗം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വിഷയം മാറ്റിയിരിരക്കുകയാണ് കെപിസിസി പ്രസിഡന്റ്. 

.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും