കേരളം

കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുത് : കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്നും സുധാകരന്‍ പറഞ്ഞു.  യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീവ്രവാദ സംഘടനകളിലേതുപോലെ കൊലപാതകം നടത്താന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും. കൊലപാതകത്തിന് സിപിഎം പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിയാണ് കൊന്നതെങ്കില്‍, ശുഹൈബിനെ 37 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. കണ്ണൂരില്‍ പി ജയരാജന്‍ അറിയാതെ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്നും സതീശന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റുമരിച്ചത്. തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുകയായിരുന്ന ശുഹൈബിനെ വാനിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികില്‍സയിലുള്ളവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ