കേരളം

ജനാധിപത്യത്തിൽ വ്യക്തികൾക്കല്ല സ്ഥാപനങ്ങൾക്കാണ് പ്രാധാന്യം : വിജിലൻസ് ഡയറക്ടർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജനാധിപത്യത്തിൽ വ്യക്തികൾക്കല്ല സ്ഥാപനങ്ങൾക്കാണ് പ്രാധാന്യമെന്ന് വിജിലൻസ് ഡയറക്ടർ നിർമൽ ചന്ദ്ര അസ്താന. വിജിലൻസിന്‍റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് മേധാവിയായി എൻ സി അസ്താന രാവിലെ പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റു.

ലോക്നാഥ് ബെഹ്റയുടെ ഇരട്ടപ്പദവി നിയമക്കുരുക്കിലായതോടെയാണ് അദ്ദേഹത്തെ മാറ്റിഅസ്താനയെ വിജിലൻസ് ഡയറക്ടറായി സർക്കാർ നിയമിച്ചത്.  1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഉത്തർപ്രദേശിലെ ബനാറസ് സ്വദേശിയാണ്. നിലവിൽ, ഡൽഹി കേരള ഹൗസിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു. ഡിജിപി മോഡേണൈസേഷന്റെയും ചുമതലയും വഹിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തെ നാലാമത്തെ സീനിയർ ഡിജിപിയാണ്. 2019 നവംബർ 30 വരെ അദ്ദേഹത്തിനു സർവീസുണ്ട്. 

സ്ഥിരം വിജിലൻസ് ഡയറക്റെ നിയമിക്കാത്തതിനെയും ഒരാളെ രണ്ടു ചുമതല ഏൽപിച്ചതിനെയും ഹൈക്കോടതി നിരന്തരം വിമർശിച്ചിരുന്നു.
അതിനിടെ കേന്ദ്ര അനുമതിയില്ലാതെ ചട്ടവിരുദ്ധമായാണു ബെഹ്റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്നതെന്ന വിവരവും പുറത്തായി. ഇതു നിയമക്കുരുക്കാകുമെന്ന തിരിച്ചറിവും ഉടൻ ഡയറക്ടറെ നിയമിക്കുന്നതിൽ നിർണായകമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത