കേരളം

ഒരു വര്‍ഷമായിട്ടും ആ നടിക്ക് നീതി കിട്ടിയിട്ടില്ല; പോരാട്ടം തുടരുമെന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതില്‍ പ്രതിഷേധവുമായി മലയാള സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രതിഷേധവുമായി രംഗത്ത്. നീതി ലഭിക്കാന്‍ വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പറയുന്നു.

'ഇന്ന് ഫെബ്രുവരി 17, മലയാള സിനിമാ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ദിനം. മാനസികവും ശാരീരികവും സാമൂഹികവുമായി ഉലഞ്ഞിട്ടും അതിനെയെല്ലാം തരണം ചെയ്ത് ശക്തമായി നിലകൊണ്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ഏറെ ബഹുമാനിക്കുന്നു. ആ പോരാട്ടം ഇനി ഞങ്ങളുടെതാണ്, ഓരോ സിനിമാ പ്രവര്‍ത്തകയുടെയും. സിനിമാ മേഖലയില്‍ നിര്‍ഭയമായും തുല്യതയോടെയും പ്രവര്‍ത്തിക്കാന്‍ ആ പോരാട്ടം തുടരുക തന്നെ ചെയ്യും. ഇന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വീണ്ടും ആവര്‍ത്തിക്കുന്നു നീതി ലഭിക്കാന്‍ വൈകിക്കുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണ്' എന്നാണ് വിമന്‍ ഇന്‍ സിനിമാ കള്കടീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'