കേരളം

 ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ല; ഷുഹൈബ് വധത്തെ അപലപിച്ച് വിഎസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനനന്ദന്‍. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം ഷുബൈബിനെ ആക്രമിച്ചത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് അറസ്റ്റിലായ ആകാശും റിജിനും പൊലീസിന് മൊഴി നല്‍കി. കാലു വെട്ടാനായിരുന്നു ക്വട്ടേഷന്‍ എന്നും കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കൊലയാളി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ആകാശും റിജിനും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബാക്കിയുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍