കേരളം

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം; പ്രഹസനമെന്ന് സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിന്  ശേഷം നടന്ന സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ ഇന്ന് കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം ചേരും. രാവിലെ 10.30ന് കളക്ടറേറ്റിലാണ് യോഗം ചേരുന്നത്. മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിലാണ് യോഗം. കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. 

അതേസമയം ഷുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയെന്ന് പറയുമ്പോഴും അവരെ കസ്റ്റഡയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു. സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണ്. തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടിയെന്ന് പറയുന്ന പൊലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണുണ്ടായത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം