കേരളം

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കില്ല; പ്രതിരോധിക്കാന്‍ കൊലപാതകങ്ങള്‍ നടത്താറില്ലെന്നും സിപിഎം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിനിധികള്‍  വിമര്‍ശനം ഉന്നയിച്ചത് ശരിവച്ച് നേതൃത്വം. അതേസമയം പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്താറില്ലെന്ന നേത്യത്വത്തിന്റെ നിലപാട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പശ്ചാത്തലത്തിലാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ കൊലപാതക രാഷ്ട്രീയത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടിക്കാരാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമ്മതിച്ചതിന്് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിനിധികള്‍  വിമര്‍ശനം ഉന്നയിച്ചത് ശരിവച്ച് നേതൃത്വം രംഗത്തുവന്നത്. പ്രതിരോധിക്കാന്‍ സിപിഎം കൊലപാതകങ്ങള്‍ നടത്താറില്ലെന്ന് വ്യക്തമാക്കിയ എ വിജയരാഘവന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നും ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം