കേരളം

ഷുഹൈബ് വധം: മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് വാട്‌സാപ്പില്‍ സിപിഎം അനുകൂല പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് സിപിഎം അനുകൂല പൊലീസുകാര്‍. പാര്‍ട്ടി അനുകൂലികളായ പൊലീസുകാരുടെ വാട്‌സാപ്പ് കൂട്ടായ്മയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചയും വാഗ്ദാനവും നടക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലയ്ക്കുശേഷം നടന്ന പൊലീസ് പരിശോധന വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇക്കാര്യം പുറത്തുവന്നത്.

മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് ഡ്യൂട്ടി ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിലെ ചാറ്റില്‍ ഒരു പൊലീസുകാരന്‍ പറയുന്നു. എ ആര്‍ ക്യാമ്പ് കേന്ദ്രീകരിച്ചുളള പൊലീസുകാരാണ് ഈ ഗ്രൂപ്പില്‍ കൂടുതലും. 

ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുച്ഛമാണെന്നാണ് മറ്റൊ രു പ്രതികരണം. ഒരു വിഭാഗം മാത്രം മരിക്കുമ്പോഴെന്താ മാധ്യമതമ്പുരാക്കന്മാര്‍ ഉറഞ്ഞുതുളളുന്നത്. എല്ലാം മനുഷ്യജീവനുകള്‍ തന്നെയല്ലേ എന്നും പൊലീസുകാരന്‍ ചോദിക്കുന്നു. 

പൊലീസില്‍ ചാരന്മാരുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് സിപിഎം അനുകൂലികളായ പൊലീസുകാരുടെ സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം. സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തുന്നെന്ന പേരില്‍ പല പൊലീസുകാരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും ഇവര്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി അനുകൂല ഗ്രൂപ്പുകളിലുടെയാണ് ഈ പ്രചരണം. അതേസമയം പൊലീസ് ചാരന്മാരെ കര്‍ശനമായി നേരിടുമെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം