കേരളം

കെ സുധാകരൻ നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നിയമനടപടിക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഷുഹൈബ്​ വധത്തിൽ സിബിഐെ അന്വേഷണം ആവശ്യപ്പെട്ട്​ കോൺഗ്രസ്​ നേതാവ് കെ സുധാകരൻ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും.  യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് വയലാര്‍ രവി നാരാങ്ങാവെള്ളം നല്‍കി സമരം അവസാനിപ്പിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ​കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയ നേതാക്കളും ഇന്ന് സമരപ്പന്തലിലെത്തും. 

സുധാകരന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് ഇന്നലെ നടന്ന യുഡിഎഫ് യോഗം വിലയിരുത്തി. സിബിഐ അന്വേഷണത്തിന്​ സർക്കാർ തയാറല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കിയിരുന്നു. ഇതേത്തുടർന്ന് സമരം ഏറ്റെടുക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് സുധാകരനോട് സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. 

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം എന്ന മുഖ്യ ആവശ്യം നേടാനാവാതെയാണ്  ഒമ്പതാം ദിനത്തിൽ  സുധാകരൻ നിരാഹാരസമരം അവസാനിപ്പിക്കുന്നത്. ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന്​ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിയും തുടർന്ന്​ യൂത്ത്​ കോൺഗ്രസ്​ ​പാർലമെന്റ്  മണ്ഡലം പ്രസിഡൻറ്​ ജോഷി കണ്ടത്തിലും 24 മണിക്കൂർ വീതം ഉപവസിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്​ ഫെബ്രുവരി 19ന്​  ​കെ. സുധാകരൻ  കലക്​ടറേറ്റ്​​ പടിക്കൽ നിരാഹാരം തുടങ്ങിയത്​. 48 മണിക്കൂർ നിരാഹാരം പിന്നീട്​ അനിശ്ചിതകാലത്തേക്ക്​ നീട്ടുകയായിരുന്നു. 

പിണറായി വിജയൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് അറിയാമായിരുന്നു. കേസിലെ ​ഗൂഢാലോചന സിബിഐ അന്വേഷിച്ചാൽ സിപിഎം ജില്ലാ നേതൃത്വം കുടുങ്ങും. ഇതുകൊണ്ടാണ് പിണറായി സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. കേസിൽ സിബിഐ അന്വേഷണം അടക്കം ഏതന്വേഷണത്തിനും സർക്കാർ തയ്യാറാണെന്ന് സമാധാനയോ​ഗത്തിന് ശേഷം മന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. എന്നാൽ ബാലന്റെ പ്രസ്താവന സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നുവെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!