കേരളം

സിപിഐയെ പഴിചാരി കൊള്ളക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കണ്ട: സിപിഎമ്മിന് മറുപടിയുമായി സിപിഐ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടുക്കി പാപ്പാത്തിചോലയില്‍ സിപിഐ അനധികൃതമായി ഭൂമി കൈയ്യേറിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. സിപിഐയെ പഴിചാരി ഭൂമി കയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കണ്ടെന്ന് സിപിഐ ദേശീയ എക്‌സിക്ക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ കുറ്റപ്പെടുത്തി അനധികൃത കയ്യേറ്റങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. സിപിഐയും ഭൂമി കയ്യേറിയിട്ടുണ്ടെന്ന് വാദിച്ച് സിപിഎമ്മോ മറ്റാരെങ്കിലുമോ ഭൂമി കയ്യേറുന്നത് ശരിയായ നിലപാടല്ല, അദ്ദേഹം പറഞ്ഞു. 

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനാണ് സിപിഐയും പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നത്. അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് പൊളിച്ചു കളഞ്ഞ അതേ സിപിഐ തന്നെ പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നായിരുന്നു ജയചന്ദ്രന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?