കേരളം

യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്പരം തല്ലുന്ന വീഡിയോയുമായി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരിപാടിക്കെത്തിയ പ്രവര്‍ത്തകരാണ് ഇരുവിഭാഗമായി ചേരിതിരിഞ്ഞ് കയ്യാങ്കളിയിലേക്ക് കടന്നത്.

യാത്ര തൊടുപുഴയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്
ഇരുവിഭാഗം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എംഎം മണി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മണിയുടെ വിമര്‍ശനം

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനകീയ വിചാരണ തുടരുകയാണ്. പ്രിയപ്പെട്ട ഡീന്‍, ഒരു കാര്യം പറഞ്ഞോട്ടെഉപദേശമായൊന്നും കണക്കാക്കണ്ട ഒന്നുകില്‍ നിങ്ങള്‍ വേദിയുടെ വലുപ്പം കൂട്ടണം അല്ലെങ്കില്‍  വേദിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം. ഇതല്ലാതെ ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ. കാര്യം നിങ്ങള്‍ 'എ' ആണെങ്കിലും പടയൊരുക്കത്തില്‍ നിറയെ കസേരകളിട്ട് തമ്മിലടി ഒഴിവാക്കിയ 'ഐ' കാരന്‍ ചെന്നിത്തലയെ മാതൃകയാക്കേണ്ടതാണ്. അല്ലെങ്കില്‍ അടിയും ഇടിയുമൊക്കെ കഴിയുമ്പോഴേക്കും ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ച് തോല്‍ക്കാനുള്ള അവസരം മറ്റ് ഏതെങ്കിലും കോണ്‍ഗ്രസ്സുകാരനായിപ്പോകും എന്നാണ് ഈ ഉള്ളവന്റെ എളിയ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!