കേരളം

നാലുവയസുകാരിയുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ഇരട്ട ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട ജീവപര്യന്തം തടവും എറണാകുളം പോക്‌സോ കോടതി വിധിച്ചു.  


നേരത്തെ കേസിലെ കുട്ടിയുടെ അമ്മ റാണി, കാമുകന്മാരായ രഞ്ജിത്ത്, ബേസില്‍ എന്നിവര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി വിധി പ്രസ്താവിക്കാന്‍ നിശ്ചയിച്ച അന്ന് രഞ്ജിത്ത് ആത്മഹത്യാശ്രമം നടത്തി. തുടര്‍ന്നാണ് കേസിലെ വിധി പ്രസ്താവം ഇന്നത്തേയ്ക്ക് മാറ്റിയത്.

2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസമാകുമെന്ന് കരുതി രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്