കേരളം

ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ അന്വേഷണം ഒരു മാസത്തിനകം പുര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കാലതാമസം ഉണ്ടായാല്‍ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നല്‍കി.പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന ഒരു മാസം സമയം കോടതി അനുവദിച്ചത്.

രഹസ്യ സ്വഭാവമുള്ള ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലന്‍സ്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ഇന്ന് പരിഗണിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍