കേരളം

പി ജയരാജന്റെ മകനെ കൈയേറ്റം ചെയ്ത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

മട്ടന്നൂര്‍ പൊലീസ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ക്ക് ശുചിമുറി നിഷേധിച്ച സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ മനോജ്കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനാണ് നടപടി. എഎസ്‌ഐ കൈയേറ്റം ചെയ്തതായി കാണിച്ച് പി ജയരാജന്റെ മകന്‍ ആശിഷ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. 

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തി ബഹളം വെച്ചതായി കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് ആരോപിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ, സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുവന്നിരുന്നു. കൂടെയുള്ള പെണ്‍കുട്ടികള്‍ക്കായി ശുചിമുറി ആവശ്യപ്പെട്ട ആശിഷിനെ പൊലീസുകാരനായ മനോജ് പിടിച്ചുതള്ളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

പി ജയരാജന്റെ സഹോദരിയും മുന്‍ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ശുചിമുറിയില്‍ പോകുന്നതിന് വേണ്ടി ഇവര്‍ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ ആയതുകൊണ്ട് ഇവിടെ ശുചിമുറിയില്‍ പോകാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് സംഘത്തോടൊപ്പമുള്ള അധ്യാപികമാരുടെ ആവശ്യപ്രകാരമാണ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി