കേരളം

ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ അനുമതി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ എന്‍ഒസി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനം. ഇതിനായി കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. കളിമണ്ണിന്റെ ക്ഷാമം മൂലം ഇഷ്ടിക, ഓട്, നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കുന്നതിനുളള ശ്രമത്തിന്റെ  ഭാഗമായി കൂടിയാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ചെറുകിട ധാതുക്കളായ സാധാരണ കളിമണ്ണിന്റെയും മണലിന്റെയും ഖനനത്തിന് ജില്ലാതല വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം കലക്ടര്‍ നിരാക്ഷേപ പത്രം നല്‍കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2006ലെ വിജ്ഞാപന പ്രകാരം എല്ലാതരം ചെറുകിട ധാതുക്കളുടെയും ഖനനത്തിന് പാരിസ്ഥിതികാനുമതി ഇപ്പോള്‍ നിര്‍ബന്ധമാണ്. അഞ്ച് ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുളള സ്ഥലത്ത് ഖനനം നടത്തുന്നതിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയസമിതിയും അഞ്ച് ഹെക്ടറില്‍ കുറവ് വിസ്തീര്‍ണമുളള സ്ഥലത്തെ ഖനനത്തിന് ജില്ലാതലത്തില്‍ കലക്ടറുടെ അധ്യക്ഷതയിലുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയുമാണ്. പാരിസ്ഥിതികാനുമതി നിര്‍ബന്ധമായതിനാല്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത കുറയ്ക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്