കേരളം

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം : എന്‍ഫോഴ്‌സ്‌മെന്റിന് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരനാണ് പരാതി നല്‍കിയത്. പത്തുകോടിയോളം രൂപ ഒരാള്‍ക്ക് കടം കൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്ര ഇരട്ടിയായിരിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ഒരു വര്‍ഷം മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. 

എന്നാല്‍ കോടിയേരിയുടെ കുടുംബത്തിന് സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന ശൃംഖലയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച തെളിവില്ലെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ പരാതി വിജിലന്‍സ് നിരസിച്ചതായും വി മുരളീധരന്‍ ആരോപിച്ചു. 

ബിനോയിക്കെതിരെ ദുബായ് കമ്പനി നല്‍കിയ പരാതി

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് 13 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ദുബായ് ആസ്ഥാനമായുള്ള കമ്പനി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയിരുന്നു. ദുബായ് ആസ്ഥാനമായ ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മയിസല്‍ അബ്ദുള്ള അല്‍മര്‍ സുഖിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. തന്റെ ബിനിസസ് പങ്കാളിയായ രാകുല്‍കൃഷ്ണനുമായുള്ള പരിചയം ഉപയോഗിച്ച് കമ്പനിക്ക് നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് ബിനോയ്  വായ്പ തരപ്പെടുത്തിയെന്നും, പണം തിരിച്ചടക്കാതെ മുങ്ങിയെന്നുമാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍