കേരളം

അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയരക്ഷയ്‌ക്കെന്ന് എസ്ഡിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടുകര്‍ തന്നെയെന്ന് സമ്മതിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മജീദ് ഫൈസി. മഹാരാജാസില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് തനിക്ക് മനസ്സിലായതെന്ന് മജീദ് ഫൈസി പറഞ്ഞു. 

എസ്എഫ്‌ഐക്കാരായ നൂറിലധികം പേര്‍ സംഘടിച്ച് കാമ്പസ് ഫ്രണ്ടുകാരായ 15 പേരെ നേരിട്ടപ്പോള്‍, സ്വയരക്ഷയ്ക്കാണ് ഇതിലൊരാള്‍ കത്തിപ്രയോഗിച്ചത്. ഏതായാലും പൊലീസിന്റെ കൂടുതല്‍ അന്വേഷണം വരട്ടെ, അപ്പോള്‍ കൂടുതല്‍ വ്യക്തമാകും. 

ആ കോളേജ് കാമ്പസിനകത്ത് മരണപ്പെട്ട അഭിമന്യുവോ, കുറച്ച് ആളുകളോ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. എസ്എഫ്‌ഐക്കാരായ ധാരാളം ആളുകള്‍ തലേദിവസം തന്നെ അവിടെ എത്തിയിരുന്നതിന് നിരവധി ദൃക്‌സാക്ഷികളുണ്ട്. അതുകൊണ്ടുതന്നെ ഇത് ഏകപക്ഷീയമായ ആക്രമണമാണെന്ന് പറയാന്‍ പറ്റില്ലെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും