കേരളം

 ഫയല്‍ ഒപ്പിടുന്നത് സദ്യകഴിക്കുന്നതാക്കി മാറ്റി; മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡിജിപിടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി ഫയല്‍ ഒപ്പിടുന്ന ചിത്രമാണ് ഭക്ഷണം കഴിക്കുന്നതാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ചിത്രത്തിന്റെ ഉറവിടം സൈബര്‍വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. 

ദാസ്യപ്പണി വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തിറങ്ങിയത്. കണ്ണൂരില്‍ പുതിയതായി ആരംഭിച്ച പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് രാഷ്ട്രീയ എതിരാളികള്‍ മോര്‍ഫ് ചെയ്യാനെടുത്തത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയില്‍ ഇരുന്ന ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി എഴുതുന്ന ചിത്രത്തിലേക്ക് സദ്യകഴിക്കുന്ന ചിത്രം ചേര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!