കേരളം

''വീടില്ലാതെ അവന്‍ എവിടേക്കു പോവും? അവനു സുഖമായോ? സഹോദരിയുടെ കല്യാണം എന്താവും'' അഭിമന്യു പോയതറിയാതെ അര്‍ജുന്‍ ചോദിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ''വീടില്ലാതെ അവന്‍ എവിടേയ്ക്ക് പോകും അമ്മേ?, അവനു സുഖമായോ? അവന്റെ സഹോദരിയുടെ കല്യാണം എന്താവും? '' അഭിമന്യു പോയതറിയാതെ അര്‍ജുന്‍ ചോദ്യങ്ങള്‍ തുടരുകയാണ്. ആശുപത്രിക്കിടക്കയില്‍ അര്‍ജുന്‍ അതുമാത്രമാണ് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് അമ്മ ജെമിനി പറയുന്നു.

വര്‍ഗീയ ഭീകരവാദികളുടെ കുത്തേറ്റു ഗുരുതരനിലയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്, മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ അര്‍ജുന്‍. ഒപ്പം കുത്തേറ്റ അഭിമന്യുവിന്റെ മരണം അര്‍ജുനെ അറിയിച്ചിട്ടില്ല. ഇത് അവനോടു പറയാന്‍ ധൈര്യംപോരെന്ന് അമ്മ പറയുന്നു. എങ്ങനെ അവന്‍ അതുള്‍ക്കൊള്ളുമെന്ന് അറിയില്ല. അത്രയ്ക്ക് അടുപ്പമായിരുന്നു രണ്ടു പേരും തമ്മില്‍- ജെമിനി പറഞ്ഞു. 

ഹോസ്റ്റലില്‍ അടുത്തടുത്ത മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹനിശ്ചയത്തിന് അര്‍ജുന്‍ വട്ടവടയിലെ വീട്ടില്‍ പോയിരുന്നു. ഇങ്ങനെയും പാവപ്പെട്ടവര്‍ ജീവിക്കുന്നുവോയെന്നാണ് പോയിവന്നശേഷം തന്നോടു പറഞ്ഞത്. അവിടത്തെ സാഹചര്യങ്ങളും ദാരിദ്ര്യവും വിവരിച്ചു. വീടിന്റെ അവസ്ഥ കണ്ട് ആകെ വിഷമിച്ചു. അതുതന്നെയാണ് അവന്‍ ഇപ്പോഴും ചോദിക്കുന്നത്. മുറിവേറ്റ അഭിമന്യു സുഖംപ്രാപിച്ച് എവിടേക്ക് പോകും? 

അവന് വീടുവച്ച് നല്‍കാമെന്നു പറഞ്ഞത് അര്‍ജുന്റെ മനസ്സില്‍ സംശയമുണ്ടാക്കിയെന്ന് അമ്മ പറഞ്ഞു. നിന്നെക്കാള്‍ 
കൂടുതല്‍ മുറിവ് അവനുണ്ടെന്നും ഭേദമാകുമ്പോള്‍ നല്ലൊരു സ്ഥലത്തേക്ക് അവനെ മാറ്റുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു- ജെമിനി പറയുന്നു.

കൊട്ടാരക്കര ഇഞ്ചക്കാട്  കൃഷ്ണപ്രയാഗില്‍ എം ആര്‍ മനോജിന്റെയും ജെമിനിയുടെയും മൂത്തമകനാണ് അര്‍ജുന്‍. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന  അര്‍ജുന്‍ ബുധനാഴ്ച ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത