കേരളം

അഭിമന്യുവിന്റെ കൊലപാതകം :  20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ 20 പേര്‍ കസ്റ്റഡിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ആലുവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറല്‍ പരിധിയില്‍പെടുന്നവരാണ് പിടിയിലായവരില്‍ ഏറെയുമെന്നാണ് സൂചന. 

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ, പ്രധാന പ്രതികളിലേക്ക് വെളിച്ചം വിശുന്ന കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി പൊലീസ്. കൊലപാതകം നടന്ന് ഇത്രദിവസമായിട്ടും പ്രധാനപ്രതികളെ പിടികൂടാനാകാത്തതില്‍ ആഭ്യന്തര വകുപ്പിനും അതൃപ്തി ഉള്ളതായാണ് സൂചന. അതേസമയം പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്നും, ഉടന്‍ തന്നെ എല്ലാ പ്രതികളും പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഒമ്പതു പ്രതികളെ ഇതിനകം പിടികൂടിയതായും അദ്ദേഹം പറഞ്ഞു. 

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇന്നലെ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കരുവേലിപ്പടി സ്വദേശി നിസാര്‍, വെണ്ണല സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നിസാറിന്റെ വാഹനത്തിലാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ഈ വാഹനം പൊലീസ് പിടികൂടി. 

കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി പൂച്ചാക്കല്‍ സ്വദേശി ഷിറാസ് സലിം ഉള്‍പ്പെടെ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷിറാസ് സലിം, അരൂക്കുറ്റി സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടേത് കരുതല്‍ അറസ്റ്റാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?