കേരളം

പേരാമ്പ്രയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് സിപിഎം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം. എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ്. വിഷ്ണുവിന് വെട്ടേറ്റു. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് വിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്. 

കഴിഞ്ഞദിവസം എസ്എഫ്‌ഐയുടെ കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനെതിരെ എസ്എഫ്‌ഐ നേതാവായ വിഷ്ണു പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വിഷ്ണുവിന് നേരെയുളള ആക്രമണം. എസ്ഡിപിഐ പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം