കേരളം

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസുകാരന്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പെരിങ്ങോം അരവഞ്ചാല്‍ സ്വദേശി പിവി രമേശന്റെയും വടക്കേവീട്ടില്‍ ഷീബയുടെയും മകന്‍ അതുല്‍ രാജ്(14) ആണ് മരിച്ചത്. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

അമ്മ ഷീബയുടെ ബന്ധുവിന്റെ മൊറാഴ ഒഴക്രോം ഗവണ്‍മെന്റ് എഎല്‍പി സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെ എത്തിയതായിരുന്നു അതുല്‍ രാജ്. ഇന്ന് രാവിലെ സമീപത്തെ ക്ഷേത്ര കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. 

കുളത്തിന് സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ അതുലിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് രമേശന്‍ വിദേശത്താണ്. ഏക സഹോദരന്‍ അമല്‍ രാജ്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശമായ അരവഞ്ചാലിലേക്ക് കൊണ്ടുപോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍