കേരളം

തമിഴ്‌നാട്ടിലെത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സായുധസംഘം വഴിയില്‍ തടഞ്ഞു മോചിപ്പിച്ചു; രക്ഷപ്പെടുത്തിയത് കൊച്ചിയിലെ പ്രമുഖ വ്യവസായികളുടെ സ്ഥിരം പലിശക്കാരനെ

സമകാലിക മലയാളം ഡെസ്ക്


കോയമ്പത്തൂര്‍: കേരള പൊലീസ് തമിഴാനാട്ടിലെത്ത് പിടികൂടിയ പണമിടപാടുകാരനെ സായുധസംഘം ഭീഷണിപ്പെടുത്തി മോചിപ്പിച്ചു. ചെന്നൈയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന വിരുകംപാക്കത്തെ മഹാരാജനെയാണ് കൊച്ചി പള്ളൂരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തില്‍ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

മഹാരാജനുമായി കേരളത്തിലേക്ക് പുറപ്പെട്ട കാര്‍ രാത്രി പതിനൊന്ന് മണിയോടെ കോയമ്പത്തൂര്‍ കരുത്തംപെട്ടി കണിയൂര്‍ ടോള്‍ഗേറ്റിന് സമീപം മുപ്പതോളംപേരടങ്ങുന്ന സായുധസംഘം തടഞ്ഞു. പൊലീസിനെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സംഘം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. 

പൊലീസ് വാഹനം എത്തുന്നതിന് മുമ്പേ സ്ഥലത്ത് സംഘം നിലയുറപ്പിച്ചിരുന്നു. സമീപത്തെ കടക്കാര്‍ അന്വേഷിച്ചപ്പോള്‍ ഒരു നേതാവിനെ സ്വീകരിക്കാന്‍ നില്‍ക്കുകയാണ് എന്നായിരുന്നു മറുപടി. 

മഹാരാജനില്‍ നിന്ന് കൊച്ചി സ്വദേശി ആഡംബരക്കാര്‍ പണയം നല്‍കി 45ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരികെനല്‍കിയിട്ടും കാര്‍ തിരികെനല്‍കിയില്ലെന്ന് കാട്ടി ഇയാള്‍ പള്ളുരുത്തി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊച്ചിയിലെ പ്രമുഖരായ പലവ്യവസായികള്‍ക്കും വട്ടിപലിശയ്ക്ക് പണം നല്‍കുന്നയാളാണ് മഹാരാജന്‍. കോടിക്കണക്കിന് രൂപ ഇയാള്‍ കൊച്ചിയില്‍ പലിശയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു. കൊച്ചി റേഞ്ച് ഐജിയുടെ കീഴിലുള്ള പ്രത്യേത അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം