കേരളം

പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ട് ദിവസം: ബീച്ചില്‍ നിന്ന് ബാഗും പുസ്തകങ്ങളും കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് പോയ പെണ്‍കുട്ടിയെ കാണാതായിട്ട് എട്ടുദിവസമാകുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഷബ്‌ന(18)യെ കാണാതാകുന്നത്. ഷബ്‌നയുടെ ബാഗും പുസ്തകങ്ങളും കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടി കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു.

സമീപത്തെ ഹോട്ടലിന്റെ സിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായ അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചില്ല.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പമുണ്ടായിരുന്ന വിവരം കാണാതാകുന്നതിന്റെ മൂന്നുദിവസം മുന്‍പാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധം വിലക്കുകയും ചെയ്തിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത