കേരളം

അഭിമന്യു വധം : ഒരു പ്രതി കൂടി കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരു പ്രതി കൂടി കീഴടങ്ങി. കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയായ ഫസലുദ്ദീനാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. അഭിമന്യു വധത്തിലെ മുഖ്യ സൂത്രധാരനായ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ബംഗലൂരുവില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടുന്നത്. അഭിമന്യു വധത്തിന് തൊട്ടു പിന്നാലെ കൊലപാതകത്തെ ന്യായീകരിച്ച് റിഫ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം തന്റെ നേര്‍ക്ക് തിരിയുന്നു എന്നു മനസ്സിലാക്കിയതോടെ നിയമവിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഫ, ഫെയ്‌സ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു.  കേസില്‍ ഇന്നലെ കസ്റ്റഡിയിലായ സനീഷിന്റെ അറസ്റ്റും ഇന്ന് പൊലീസ് രേഖപ്പെടുത്തും. 

അഭിമന്യു വധവുമായി ബന്ധപ്പെട്ട് 14 പേര്‍ കൃത്യത്തില്‍ പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും കൃത്യത്തിലും പങ്കാളികളായ ഒമ്പതുപേരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തെ മഹാരാജാസ് കാംപസിലെത്തിച്ച ആരിഫ് ബിന്‍ സലിഹ് കൂടി പിടിയിലാകുന്നതോടെ, അഭിമന്യു വധത്തിലെ കൊലയാളിയെ സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി