കേരളം

പാര്‍ട്ടി വിട്ട നേതാവിനോട് പകരം വീട്ടാന്‍ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചാരണം: എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്; പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ സിപിഎം നേതാവിന്റെ മകളുടെത് എന്നപേരില്‍ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്നും ആരോപണമുയരുന്നു. 

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം വിട്ട നേതാവിന്റെ മകളായ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ മാഗസിന്‍ എഡിറ്ററായ എസ്എഫ്‌ഐ ഏര്യാകമ്മിറ്റി അംഗം സജിന്‍ സാജന്‍,ഡിവൈഎഫ്‌ഐ നേതാവ് അലന്‍ സോണി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അലന്‍ സോണി അയച്ചുതന്നതാണെന്നു പറഞ്ഞ് സജിന്‍ പെണ്‍കുട്ടിയെ വിളിച്ചു സംസാരിച്ച ശേഷം അശ്ലീല വീഡിയോയും ഓഡിയോ സന്ദേശവും അയക്കുകകയായിരുന്നു. 

പരാതിപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ തെളിവായി വാങ്ങുകയും ചെയ്തുവെങ്കിലും തുടരന്വേഷണം നടത്തിയില്ലെന്ന് ആരോപണമുയരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശമൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും ശക്തമായ ആരോപണമുണ്ട്. 

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായ പെണ്‍കുട്ടി പിതാവ് പാര്‍ട്ടി വിട്ടതോടെ സംഘടനയുമായി അകന്നുനില്‍ക്കുകയായിരുന്നു. രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പുശേഖരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് എതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വീഡിയോ പ്രചാരണം എന്ന് പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'