കേരളം

മുല്ലപ്പെരിയാര്‍ തുറന്നുവിട്ടില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളംകിട്ടാതെയും മരിക്കും; എം.എം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കനത്ത മഴ കാരണം ജലനിരപ്പുയര്‍ന്ന ഇടുക്കി അണക്കെട്ട് ഏഴുദിവസത്തിനുള്ളില്‍ തുറന്നുവിടേണ്ട സാഹചര്യമാണുള്ളതെന്ന്  വൈദ്യുതി മന്ത്രി എം.എം മണി.  മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 142 അടിയാക്കണമെന്നാണ് വിധിയെങ്കിലും അതിന് മുമ്പ് തുറന്നുവിടണം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളംകുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. 
ഈ നില തുടര്‍ന്നാല്‍ 10 ദിവസത്തിനകം പരമാവധി ജല ശേഖരണ നിരപ്പായ 2403 അടിയില്‍ എത്തിച്ചേരുന്നതാണ്. ജലനിരപ്പ് ്2400 അടി കടന്നാല്‍ അധികമായി ഒഴുകി എത്തുന്ന ജലം ചെറുതോണി ഡാം ഷട്ടറുകള്‍ തുറന്നു പുറത്തേക്ക് ഒഴുക്കി കളയുന്നതാണ്. ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശത്തില്‍ ഉള്ളവരും ചെറുതോണി, പെരിയാര്‍ നദിക്കരയില്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണം-മന്ത്രി നേരത്തെ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!