കേരളം

സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ല; പകരം പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ച് രാഹുലിന് പിജെ കുര്യന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ കത്ത്. കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപം ശക്തമാവുന്നതിനിടയിലാണ് പാര്‍ട്ടി അധ്യക്ഷന് കുര്യന്‍ കത്തു നല്‍കിയത്.

രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ സീറ്റ് നല്‍കാവുന്ന ആറു നേതാക്കളുടെ പേര് കുര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എംഎം ഹസന്‍, വിഎം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പിസി ചാക്കോ, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കരുതെന്നും കത്തില്‍ കുര്യന്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍