കേരളം

'സ്വകാര്യ സ്വത്തുപോലെ തീരുമാനിക്കേണ്ടതല്ല രാജ്യസഭാ സീറ്റ്'; ഗുരുതര വീഴ്ചയുണ്ടായെന്ന് പി.ടി തോമസ് 

സമകാലിക മലയാളം ഡെസ്ക്

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് എംഎല്‍എ പി. ടി. തോമസ്. സ്വകാര്യ സ്വത്തുപോലെ തീരുമാനിക്കേണ്ടതല്ല രാജ്യസഭാ സീറ്റെന്ന് അദ്ദേഹം പറഞ്ഞു. എന്തോ മൂടിവെക്കുന്നതു പോലെയായിരുന്നു നീക്കങ്ങള്‍. സീറ്റ് നിര്‍ണയത്തില്‍ കൂടിയാലോചനയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുതിര്‍ന്ന നേതാക്കളെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നതിനിടെയാണ് തുറന്ന വിമര്‍ശനവുമായി പി.ടി തോമസ് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'