കേരളം

 പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു; മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്ന് ആക്ഷേപം,ബന്ധുക്കളുടെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണ് മരിച്ചത്. സിസേറിയനുമുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പെടുത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. 

മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്നും ആക്ഷേപമുണ്ട്. സിസേറിയന്‍ നടത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത