കേരളം

ശ്രീജിത് ബിജെപിക്കാരനെന്ന് എഎന്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍, അല്ലെന്നു ഭാര്യ; കസ്റ്റഡി മരണക്കേസില്‍ രാഷ്ട്രീയമില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ പുതിയ വിവരങ്ങളൊന്നും രാധാകൃഷ്ണനു നല്‍കാനില്ലെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി. കസ്റ്റഡി മരണക്കേസില്‍ രാഷ്ട്രീയമില്ലെന്നും കോടതി വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് എഎന്‍ രാധാകൃഷ്ണന്‍ അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കൂടുതലായി ഒരു വിവരവും രാധാകൃഷ്ണന്റെ പക്കല്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡി മരണക്കേസില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. എഎന്‍ രാധാകൃഷ്ണന് രാഷ്ട്രീയ താത്പര്യം മാത്രമെന്ന് കോടതി നിരീക്ഷിച്ചു.

കൊല്ലപ്പെട്ട ശ്രീജിത് ബിജെപിക്കാരന്‍ ആയിരുന്നുവെന്ന് എഎന്‍ രാധാകൃഷണന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശ്രീജിത്തിന്റെ ഭാര്യ ഇതു നിഷേധിച്ചു. 

നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ എഎന്‍ രാധാകൃഷ്ണനെ കോടതി വിമര്‍ശിച്ചിരുന്നു. കോടതി രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്