കേരളം

മാനസികരോഗിയായ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു:  ഭാര്യ ഓടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാനസിക രോഗിയായ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളം ബസാറിലാണ് സംഭവം. പുല്ലിത്തൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ സൈനബ (75)ആണ് മകന്‍ സഹീറിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഭാര്യയെയും സഹോദരന്റെ ഭാര്യയെയും വെട്ടാന്‍ കൊടുവാളുമായി ഓടിയ ശേഷം സഹീര്‍ വീട്ടിലേക്ക് തിരിച്ചെത്തി കിടപ്പിലായ ഉമ്മയെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഉമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

സഹീര്‍ ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പാണ് സഹീര്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം