കേരളം

ഇന്ദ്രന്‍സിന്റെ സംസ്ഥാന അവാര്‍ഡ് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല;  പന്ന്യന്‍ രവീന്ദ്രന്‍  

സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിന് ലഭിച്ചത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. അവര്‍ പരസ്യമായി ഇന്ദ്രന്‍സിനെ അഭിനന്ദികാതിരുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. നേരത്തെ സുരഭിക്കും ഇത്തവണ ഇന്ദ്രന്‍സിനും അവാര്‍ഡ് ലഭിച്ചപ്പോള്‍ സൂപ്പര്‍താരങ്ങള്‍ അവരെ അഭിനന്ദിക്കാമറന്നത് വരേണ്യബോധം കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമ സവര്‍ണ വിഭാഗത്തിന്റെ കൈയ്യിലാണെന്നും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത അനാചാരം വളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡ്  സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമുള്ളതാണെന്നും പാവപ്പെട്ടവനുള്ളതല്ലെന്നുമാണ് അവരുടെ വിചാരമെന്നും ഈ ദുഷ്ചിന്ത കലാഭവന്‍ മണിയുടെ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രം മുതല്‍ തുടങ്ങിയതാണെന്നും പന്ന്യന്‍ പറഞ്ഞു. കലാഭവന്‍ മണി മികച്ച അഭിനയം കാഴ്ചവച്ചിട്ടും പിന്നാക്കകാരനാണെന്ന കാരണത്താല്‍ അവാര്‍ഡ് നിഷേധിച്ചെന്നും നടി സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരം ലഭിച്ചിട്ടും കേരളം അവരെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവാര്‍ഡ് സുരഭിക്ക് നല്‍കേണ്ടി വന്നപ്പോള്‍ അതിന്റെ തിളക്കം കെടുത്താനാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിന് പ്രത്യേക പുരസ്‌ക്കാരം നല്‍കിയത്. മികച്ച നടി 50000 രൂപയുടെ അവാര്‍ഡ് വാങ്ങിയപ്പോള്‍ പ്രത്യേക പുരസ്‌ക്കാരം വാങ്ങിയ മോഹന്‍ലാലിന് ലഭിച്ചത് രണ്ട് ലക്ഷം രൂപയായതും അതുകൊണ്ടാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്