കേരളം

'അമ്മ'യിലെ കാര്യത്തില്‍ ഒന്നും പറയാനില്ല; ഓണത്തിന് ഒരുമുറം പച്ചക്കറിയെക്കുറിച്ച് സംസാരിക്കാമെന്ന് മുകേഷ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: താരസംഘടനയായ 'അമ്മ'യില്‍നിന്ന് നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ഇക്കാര്യത്തില്‍ എടുത്ത നിലപാട് പാര്‍ട്ടിയോടു വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു.

കൊല്ലം മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമ്മ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുകേഷിന്റെ പ്രതികരണം ആരാഞ്ഞത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇവിടെ വന്നതെന്നും അതിനെക്കുറിച്ചു സംസാരിക്കാമെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. നിങ്ങള്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിക്കൂ എന്നും മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അമ്മ വിവാദത്തില്‍ എടുത്ത നിലപാട് പാര്‍ട്ടിയില്‍ വിശദീകരിക്കുമെന്ന് മുകേഷ് വ്യക്തമാക്കി. മാധ്യമങ്ങളോട് ഇ്ക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് മുകേഷ് പറഞ്ഞു.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇടത് ജനപ്രതിനിധികളായ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമായ എംഎല്‍എമാരെ പാര്‍ട്ടി തിരുത്തണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍