കേരളം

സ്‌കൂള്‍ കുട്ടികള്‍ കടന്നു പോയതിന് പിന്നാലെ മതില്‍ നിലംപൊത്തി; ഒഴിവായത് വലിയ അപകടം

സമകാലിക മലയാളം ഡെസ്ക്

മരട്; മഴയില്‍ പഴക്കമേറിയ മതില്‍ തകര്‍ന്നു വീണു. മരടിലെ തോമസ്പുരം ജൂബിലി ലെയ്‌നിലാണ് സംഭവം. സ്‌കൂള്‍ കുട്ടികള്‍ കടന്നു പോയി തോട്ടുപിന്നാലെയാണ് മതില്‍ തകര്‍ന്നത്. അതിനാല്‍ വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. 

തൈക്കൂട്ടത്ത് മാര്‍ട്ടിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ നിലംപൊത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് മതില്‍ തകര്‍ന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെങ്കല്ലില്‍ നിര്‍മിച്ച മതിലാണ് തകര്‍ന്നത്. ഈ സമയത്ത് റോഡില്‍ ആരും ഇല്ലായിരുന്നതിനാല്‍ ആര്‍ക്കും അപകടമുണ്ടായില്ല. കാലപ്പഴക്കമാണ് അപകടത്തിന് കാരണമായത്. സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടമുണ്ടായത് എന്നതും നാട്ടുകാരെ ഞെട്ടിച്ചു. മതില്‍ തകര്‍ന്നു റോഡില്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'