കേരളം

ആ വേദന പറഞ്ഞറിയിക്കാനാവില്ല:  അശോകന്‍

സമകാലിക മലയാളം ഡെസ്ക്

വൈക്കം: തീവ്രവാദിയായ ഒരാള്‍ക്കു മകളെ വിവാഹം കഴിച്ചുകൊടുക്കേണ്ടിവരുന്ന പിതാവിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഇതൊരു തട്ടിക്കൂട്ടു വിവാഹമാണെന്നും അതു സുപ്രിം കോടതിയെ ബോധ്യപ്പെടുത്താന്‍ നിയമ പോരാട്ടം തുടരുമെന്നും അശോകന്‍ പറഞ്ഞു.

ഷെഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന വാദം തള്ളാത്തതുകൊണ്ടാണല്ലോ എന്‍ഐഎ അന്വേഷണം തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് അശോകന്‍ ചൂണ്ടിക്കാട്ടി. വിവാഹം നടക്കുന്നതിനുമുമ്പാണ് താന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. അതിനെ എതിര്‍ക്കാനാണ് ഇവര്‍ വിവാഹം നടത്തിയതെന്ന് അശോകന്‍ ആരോപിച്ചു. 

എന്‍ഐഎ അന്വേഷണം തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതില്‍ പ്രതീക്ഷയുണ്ട്. മകളെ തിരിച്ചുകിട്ടാന്‍ നിയമ പോരാട്ടം തുടരുമെന്ന് അശോകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ