കേരളം

ലൈറ്റ് മെട്രോയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല ; ഡിഎംആര്‍സിയുടെ പിന്മാറ്റം പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിഎംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ല. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 

കൊച്ചി മെട്രോ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി മെട്രോയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍, ലൈറ്റ് മെട്രോ നടപ്പാക്കുമ്പോള്‍ സാമ്പത്തിക വശങ്ങള്‍ കൂടി കണക്കിലെടുക്കണം. ലൈറ്റ് മെട്രോയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്ന പ്രശ്‌നമില്ല. തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ആരോപിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഡിഎംആര്‍സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഉത്തരവിറക്കി 15 മാസം കാത്തിരുന്നു. എന്നിട്ടും കരാര്‍ ഒപ്പിട്ടില്ല. ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ഇതിനിടെ ശ്രമം നടന്നു. സര്‍ക്കാരിനോട് പരിഭവമില്ല. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി ഒഴിവാകുകയാണെന്നും ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'