കേരളം

ലൈറ്റ് മെട്രോ:കൂടുതല്‍ ആലോചന വേണം,വര്‍ഷാവര്‍ഷം നഷ്ടം നികത്തുന്നത് സര്‍ക്കാരിന് വലിയ ഭാരം: തോമസ് ഐസക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈറ്റ് മെട്രോ പദ്ധതികളില്‍ കൂടുതല്‍ ആലോചന ആവശ്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വരുംവരായ്കകള്‍ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ല. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുക. അതുകൊണ്ട് തന്നെ നല്ലനിലയില്‍ ആലോചിച്ചശേഷം മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂവെന്നും തോമസ് ഐസക്ക്  മാധ്യമങ്ങളോട് പറഞ്ഞൂ.

ഇത്തരം വന്‍കിട പദ്ധതികള്‍ സുസ്ഥിരമാകണം. അതുകൊണ്ടുതന്നെ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. എല്ലാ വന്‍കിട പദ്ധതികളും ഏറ്റെടുത്ത് വര്‍ഷാവര്‍ഷം നഷ്ടം  നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച്, ആര്‍ക്കാണ് അത് സാങ്കേതികമായി നന്നായി ചെയ്യാന്‍ സാധിക്കുകയെന്നതും വരുംവരായ്കകളും കൃത്യമായ പരിശോധന നടത്തേണ്ടിവരുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'