കേരളം

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ ജാതി ചോദിച്ചില്ല; പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍

സമകാലിക മലയാളം ഡെസ്ക്

ലപ്പുഴയിലെ ജനകീയ ഭക്ഷണ ശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിന് ശേഷം വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് മറുപടിയുമായി ഭക്ഷണം വിളമ്പിക്കൊടുത്ത സ്‌നേഹ ജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്.  നിങ്ങള്‍ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണെന്നും ഞാനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സിപിഎം ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചെന്നും നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി  തന്നുവെന്നും ഹിന്ദു സഖാവ് ഭക്ഷണം വിളമ്പിത്തന്നുവെന്നുമായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയുമായാണ് ജയന്‍ രംഗത്ത് വന്നിരിക്കുന്നത്. 

പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല... നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ല...

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞതുമില്ല വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും എഫ്ബിയില്‍ കുറിച്ചതിനും നന്ദി.ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും രക്തം വീഴാത്താ കാലത്തിനെ കാംക്ഷിക്കുന്ന ഒരു സ്‌നേഹജാലകം പ്രവര്‍ത്തകന്‍. അദ്ദേഹം പറഞ്ഞു. 

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും വര്‍ഗീയത പറയുന്ന സംഘപരിവാറിന്റെ മതാന്ധതയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് പ്രതീഷ് വിശ്വനാഥ് എന്നാണ് സമൂഹ്യമാധ്യമങ്ങളില്‍ ഇയ്യാള്‍ക്കെതിരെ ഉയരുന്ന കടുത്ത പ്രതിഷേധങ്ങള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു