കേരളം

'ബിഡിജെഎസിന് ചില ബിജെപി നേതാക്കള്‍ പാര പണിയുന്നു'  ; പിരിയേണ്ടി വന്നാല്‍ പിരിയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ : ബിജെപി മുന്നണിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി ചില പ്രശ്‌നങ്ങളുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതാണെങ്കില്‍ പറഞ്ഞുതീര്‍ക്കും. പിരിയേണ്ടി വന്നാല്‍ എന്‍ഡിഎയില്‍ നിന്ന് പിരിയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ബിജെപി നേതാക്കളാണ്. താന്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ഇത്തരത്തില്‍ പ്രചാരണം നടത്തി ഏതാനും ചില ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചു. എംപി സ്ഥാനം ആഗ്രഹമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. താന്‍ എംപിസ്ഥാനം ചോദിച്ചാല്‍, സീറ്റ് മോഹമുള്ള നേതാക്കള്‍ പിന്നോക്കം പോകും. അവര്‍ ഇറക്കിവിട്ടതാകാം തനിക്കെതിരായ പ്രചാരണങ്ങളെന്നും തുഷാര്‍ പ്രതികരിച്ചു. 

അപമാനിക്കാനുള്ള ശ്രമത്തേക്കാളുപരി മറ്റുള്ള ആളുകളുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ തന്നെ ഉപയോഗിച്ചതാകാം. ബിഡിജെഎസിന് ബിജെപി കേന്ദ്രനേതൃത്വം വ്ഗ്ദാനം ചെയ്തിട്ടുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതിരിക്കാന്‍ സംസ്ഥാനത്തെ ചില ബിജെപി നേതാക്കള്‍ പാര പണിയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ചേര്‍ത്തലയില്‍ ബിഡിജെഎസ് നേതൃയോഗത്തിന് മുന്നോടിയായാണ് തുഷാര്‍ തുറന്നടിച്ചത്. ചെങ്ങന്നൂരില്‍ ബിജെപി മുന്നണിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടതായാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം